കുളത്തൂപ്പുഴ: മൊബൈൽഫോണിൽ തൂങ്ങിമരണം പകർത്താൻ പാകത്തിൽ സെറ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി.കൈതക്കാട് മഠത്തിക്കോണം റിയാസ് മൻസിലിൽ നിഹാസി(30)നെ യാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് തന്നെ മൊബൈലിൽ മരണരംഗങ്ങളുടെ വീഡയോചിത്രീകരിച്ച നിലയിൽ കുളത്തൂപ്പുഴ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുമായ് ഏറെ നാളായ് പിണങ്ങി കഴിയുകയായിരുന്നു നിഹാസ്. കുളത്തൂപ്പുഴ പോലീസ് മേൽ നടപടി സ്വീകരിച്ച് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു.