പെരുമ്പടവ് (കണ്ണൂർ): മകന് തൂങ്ങിമരിച്ചതിനുപിന്നാലെ അമ്മയും ജീവനൊടുക്കി. തിമിരിയിലെ പരേതനായ ആനകുത്തിയില്‍ ചന്ദ്രന്റെ മകന് സന്ദീപും (35) അമ്മ ശ്യാമള (56) യുമാണ് ജീവനൊടുക്കിയത്.
സന്ദീപിനെ ശനിയാഴ്ച രാത്രി 11.30 ഓടെ വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ കണ്ണൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ അമ്മ ശ്യാമള (56) സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ ശ്യാമളയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
വിദേശത്തുള്ള ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് സന്ദീപ് നിര്‍മാണതൊഴിലാളിയായി പണിയെടുത്തു വരികയായിരുന്നു. നിലവില്‍ തൊഴില്‍ കുറഞ്ഞതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നു.