കോട്ടയം: നഗരത്തിലെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.സിഎ വിദ്യാര്‍ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു ശ്രുതിയുടെ വിവാഹം. കഴിഞ്ഞ മാസം ഒന്‍പതിനാണ് യുവതി ഹോസ്റ്റലില്‍ എത്തിയത്. യുവതിയുടെ ഭര്‍ത്താവ് ചെന്നൈയിലാണ്. ഇവിടെനിന്നു ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല.
തുടര്‍ന്ന് ഇന്നു രാവിലെ ഇയാള്‍ ഹോസ്റ്റലിലെത്തി. തുടര്‍ന്നു വാര്‍ഡന്റെ നേതൃത്വത്തില്‍ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.