കൊച്ചി: ആണ് സുഹൃത്തിന്റെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. നെടുന്പാശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറന്പിൽ രാജേഷിന്റെ ഭാര്യ നീതുവാണ് (35) മരിച്ചത്.
ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു സംഭവം. നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗർ സ്വദേശിയുടെ വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് നീതു തീകൊളുത്തിയതെന്നാണ് പറയുന്നത്.
ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. മേക്കാട് മനക്കപ്പറന്പിൽ രമണന്റെയും വിജയയുടെയും മകളാണ്. മക്കള്‍: ശ്രീഭദ്ര, ശ്രീബാല.