റൂർക്കല: മക്കളില്ലാത്തതിന്റെ മനോവിഷമത്തിൽ ഒഡീഷയിലെ റൂർക്കലയിൽ എൻഐടി പ്രഫസറും ഭാര്യയും ജീവനൊടുക്കി. ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ റസു ജയ്ബാലനും (37) ഭാര്യ മാലിനിയുമാണ് (35) ജീവനൊടുക്കിയത്. കുട്ടികളുണ്ടാവാത്തതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കുകയാണെന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
എൻഐടി കാമ്പസിലെ വീട്ടിലാണ് ഇവരെ വിഷംകഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 14 ന് ശേഷം ഇവരെ രണ്ട് പേരെയും പുറത്ത് കണ്ടിരുന്നില്ല. വിദ്യാർഥികൾ അന്വേഷിച്ചെത്തുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. എന്നാൽ അകത്ത് ലൈറ്റുകൾ തെളിച്ചിരുന്നു. വിദ്യാർഥികൾ അറിയിച്ചതനുസരിച്ച് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.