അടിമാലി:പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ അടിമാലി ഒഴുവത്തടം ചാമകണ്ടത്തിൽ സജ്ജു സത്യന്റെ മൊബൈൽ ഫോണ്‍ പോലീസ് വിശദമായി പരിശോധിക്കും. ഇയാളുടെ ഫോണ്‍ പ്രാഥമിക പരിശോധന നടത്തിയപ്പോൾ ഒട്ടേറെ പെണ്‍കുട്ടികളുടെ മൊബൈൽ നന്പരുകൾ ലഭിച്ചിരുന്നു. അതിനാൽ കൂടുതൽ പെണ്‍കുട്ടികൾ ഇയാളുടെ വലയിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്. ഇതോടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിൽ വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് പെണ്‍കുട്ടിയുടെ കാമുകനായ സജ്ജു സത്യനെ (22) അടിമാലി പോലീസ് അറസ്റ്റു ചെയ്തത്. രണ്ട് മാസങ്ങൾക്ക് മുന്‍പ് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ മരണം സംബന്ധിച്ച് സംശയം ഉയർന്നതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജീപ്പ് ഡ്രൈവറായ സജ്ജു പോലീസ് പിടിയിലായത്. കഴിഞ്ഞ ജനുവരി എട്ടിന് ആളൊഴിഞ്ഞ വീടിനുള്ളിൽ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമാർട്ടത്തിൽ പെണ്‍കുട്ടി നിരവധി തവണ ലൈംഗീക പീഡനത്തിരയായതായും തെളിഞ്ഞു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയ്ക്ക് സജ്ജുവുമായി അടുപ്പമുണ്ടായിരുന്നതായി വ്യക്തമായി. വിവാഹ വാഗ്ദ്ധാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അവഗണിച്ചതിലുള്ള മനോവിഷമമാണ് കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിൽ.
നൂറുകണക്കിന് ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. മൂന്നുറോലം പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് സജ്ജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു