കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷിനെ (40 )കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ചനിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണു പോലീസുകാരൻ ജീവനൊടുക്കിയതെന്നു പറയുന്നു.
കഴിഞ്ഞ് കുറച്ചുനാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഇന്നലെ ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയില്ല.
വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണാകുകയും സഹപ്രവര്ത്തകന് ബന്ധപ്പെട്ടപ്പോള്‍ താന്‍ മരിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നുവത്രെ.
കുമളി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ശില്പ.