പാലക്കാട്: ചെർപ്പുളശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന സന്തോഷും ഭാര്യ രഞ്ജിതയുമാണ് മരിച്ചത്. രഞ്ജിതയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. സമീപത്തു തന്നെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
കുടുംബവഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.