ഗാസിയാബാദ് (യുപി): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു സംഭവം. ഇറ്റാഹ് സ്വദേശികളാണു ദമ്പതികൾ.
ഭർത്താവ് കൂലിപ്പണിക്കാരനാണ്. ഭാര്യക്ക് നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. യുവതി ജോലിക്കു പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വഴക്കുണ്ടായതായി റിപ്പോർട്ടുണ്ട്.
സ്കാർഫ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മടിയിലിരുത്തി സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു.
യുവാവിന്റെ ഇളയ സഹോദരൻ വീട്ടിലെത്തിയപ്പോൾ ഇരുവരുടെയും മൃതദേഹമാണു കണ്ടത്. യുവാവ് തൂങ്ങിമരിച്ചനിലയിലായിരുന്നു.