ചാലക്കുടി: ചൗക്കയിൽ പോലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫായ യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ചൗക്കയിൽ താമസിക്കുന്ന വെള്ളിക്കുളങ്ങര കറുപ്പൻ വീട്ടിൽ ജെഫിന്റെ ഭാര്യ ഷഫ്ന(23) ആണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഗൾഫിലുള്ള ഭർത്താവ് നിരന്തരമായി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ഷഫ്നയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. തൃശൂർ രാമവർമപുരം ഐആർ ബെറ്റാലിനിയിലെ മിനിസ്റ്റിരിയൽ സ്റ്റാഫാണ് മരിച്ച ഷഫ്ന. ചാലക്കുടി തഹസിൽദാർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ചാലക്കുടി സിഐ എ.ഹരിദാസൻ, എസ്ഐ ജയേഷ് ബാലൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.