വാഗമണ്‍: ഭാര്യ ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശങ്കുശേരിൽ ശരത്ത് ശശികുമാറിനെ (31) യാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 12നാണ് ശരത്തിന്റെ ഭാര്യ ശരണ്യ (രമ്യ-20) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ഗാർഹിക പീഡനത്തേത്തുടർന്നാണ് ശരണ്യ മരിച്ചതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
വാഗമണ്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ ഗാർഹികപീഡനമാണ് ശരണ്യയുടെ ആത്മഹത്യക്കു കാരണമെന്ന് വ്യക്തമായി. ഇതോടെയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുന്‍പായിരുന്നു ശരത്തിന്റെയും ശരണ്യയുടെയും വിവാഹം. ശരത്തിന്റെ രണ്ടാം വിവാഹമാണിത്.
ഇയാളുടെ ആദ്യ ഭാര്യയും ജീവനൊടുക്കുകയായിരുന്നു. വാഗമണ്‍ പാറക്കെട്ട് സ്വദേശിനിയാണ് ശരണ്യ. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.