തൃശൂർ (കയ്പമംഗലം) : കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്നുപീടിക ബീച്ച് കോ-ഓപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റിൽ ചാടിയതെന്ന് പറയുന്നു.
കുട്ടികളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തി കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പോലീസും ഫയർ ഫോഴ്സും ചേർന്ന് ഷിഹാബിനെ പുറത്തെടുത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്ന ഷിഹാബിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും രാവിലെ ഭാര്യയുമായി വഴക്കുണ്ടായതായും പോലീസ് പറഞ്ഞു. മതിലകം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.