ന്യൂഡൽഹി: ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്നതല്ല ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമെന്ന് ഡൽഹി ഹൈക്കടതി.
ഡൽഹി ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യിൽ അടുത്തിടെയുണ്ടായ ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് കോടതി ഇടപെൽ. വിദ്യാർഥികളിൽ കൗൺസിലിംഗ് നടത്തണമെന്നും യുവമനസുകളെ മനസിലാക്കി കൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടികളിൽ അമിത സമ്മർദം ചെലുത്താതിരുന്നാൽ അവർക്കു മികച്ചതു നൽകൻ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഐഐടി-ഡൽഹിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടു വിദ്യാർഥികൾ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ ആശങ്ക ഉന്നയിച്ചത്.
നേരത്തെ, ഈ സ്ഥാപനത്തിൽ നടക്കുന്ന “ജാതി അധിഷ്ഠിത അതിക്രമങ്ങൾ” സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിഷ്പക്ഷ അന്വേഷണം നടത്താനും വിദ്യാർഥികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചിരുന്നു.