പയ്യന്നൂര്‍: പ്രതിശ്രുത വധുവായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനി കിഴക്കേ കണ്ടങ്കാളി അങ്കണവാടിക്ക് സമീപത്തെ എന്‍. നയന (20) യെയാണ് വീടിന്റെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വൈകുന്നേരം മുതല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൂടുതല്‍ പരിശോധനകള്‍ക്കായി യുവതിയുടെ കിടപ്പുമുറി പൂട്ടി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.
മരണകാരണം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പയ്യന്നൂര്‍ എസ്ഐ കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന പയ്യന്നൂരിന് സമീപത്തെ യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. പ്രകാശന് -ബീന ദമ്പതികളുടെ മകളാണ്.