ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനി ഡോക്ടർ മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു ചാടി മരിച്ചു. തിരുനെൽവേലി സ്വദേശിനിയും അഞ്ചാം വർഷ വിദ്യാർഥിനിയുമായ ഷെർലിൻ (23) ആണു മരിച്ചത്.
കാഞ്ചീപുരം ജില്ലയിലെ മീനാക്ഷി മെഡിക്കൽ കോളജിലാണ് സംഭവം. കാമ്പസിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നു ചാടിയാണു മരണം. വ്യക്തിപരമായ കാരണങ്ങളാൽ ഷെർലിൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ലോക്കൽ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.