തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഇയാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.
മരത്തിൽ നിന്നും വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയോടെ ആരോഗ്യപ്രവർത്തകരാണ് സംഭവം കണ്ടത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. നേരത്തെ ഇവിടെ രണ്ടു പേർ ജീവനൊടുക്കിയിരുന്നു.