ഇടുക്കി: വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ സ്വദേശി ശ്രീദേവിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി പ്രമോദ് വര്‍ഗീസിന്റെ ഭാര്യയേയും ഉടൻ അറസ്റ്റ് ചെയ്യും. ജൂലൈ ഒന്നിനാണ് വീട്ടമ്മയായ ശ്രീദേവിയെ (34) സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ്. മക്കളുമായി യുവതി ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുന്ന ദിവസം ഉച്ചയ്ക്ക് മക്കളെ ഡാൻസ് ക്ലാസിൽ ആക്കിയ ശേഷം വണ്ടിപ്പെരിയാറിലുള്ള സ്വന്തം വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്.
അയ്യപ്പന് കോവില്‍ സ്വദേശിയും ശ്രീദേവിയുടെ സുഹൃത്തുമായ പ്രമോദ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനം മൂലമാണ് താൻ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കാണിച്ച് ആത്മഹത്യ കുറിപ്പ് പോലീസ് യുവതിയുടെ ബാഗിൽ നിന്നും കണ്ടെത്തി. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതോടെ ശ്രീദേവിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ശ്രീദേവിയുടെ ഫോണ്‍ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
കുടുംബ വീട്ടില്‍ വരുമ്പോള്‍ പ്രമോദിന്റെ ഓട്ടോ ആശുപത്രി ആവശ്യങ്ങള്‍ക്ക് പലപ്പോഴും വിളിക്കാറുണ്ടായിരുന്നു. എന്നാൽ വിദേശത്തുള്ള ഇയാളുടെ ഭാര്യ സ്മിത ഇതിനെ സംശയ കണ്ണുകളോടെ കാണുകയും ശ്രീദേവിയെ ഇതിന്റെ പേരിൽ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഇതോടെ മാനസിക സമ്മർദം താങ്ങാതെ വന്ന ശ്രീദേവി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒന്നാം പ്രതിയായ പ്രമോദ് വര്‍ഗീസിനെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സ്മിത വിദേശത്ത് ആയതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് പോലീസ് പറഞ്ഞു.