കളിക്കുന്നതിനിടയിൽ കഴുത്തിൽ കുരുക്ക് വീണ് പതിമൂന്നുകാരൻ മരിച്ചു. അനുജത്തിമാരോടൊപ്പം കളിക്കുമ്പോഴാണ് സംഭവം. ഉത്തർ പ്രദേശിലെ ഒറായി ഏരിയയിലെ കാൻഷിറാം കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്.
അബദ്ധത്തിൽ കുരുക്ക് മുറുകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചൊവ്വാഴ്ച പോലീസ് അറിയിച്ചു. അന്ധയായ അമ്മയ്ക്ക് മകനെ രക്ഷിക്കാൻ കഴിഞ്ഞില്ല, അവർ കൂട്ടിച്ചേർത്തു.
കളിക്കുന്നതിനിടെ കുട്ടി കണ്ണിൽ തുണി കെട്ടിയ ശേഷം കഴുത്തിൽ കയർ ഉപയോഗിച്ച് കുരുക്ക് ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കയർ ജനലിൽ കെട്ടിയ നിലയിലായിരുന്നു.
ഒരു ചെറിയ മേശപ്പുറത്തിരിക്കുകയായിരുന്ന കുട്ടി. കളിക്കുന്നതിനിടെ അബദ്ധത്തിൽ മേശ തെറിച്ചു വീണു. തുടർന്ന് കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകുകയും മരിക്കുകയും ചെയ്തു.
കാഴ്ചയുണ്ടായിരുന്നെങ്കിൽ മകൻ മരിക്കില്ലായിരുന്നുവെന്ന് കുട്ടികളുടെ അമ്മ സംഗീത പറഞ്ഞതായി കേട്ടതായി നാട്ടുകാരും പോലീസും പറഞ്ഞു.