തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിയെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടം ഹീര ഫ്ളാറ്റിൽ താമസിക്കുന്ന രാജേഷിന്റെ മകൻ നിരഞ്ജൻ (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയായിരുന്നു സംഭവം.
നാലാം നിലയിൽ നിന്നാണ് വിദ്യാർഥി നിലത്തേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്. മുടിവെട്ടിയ ശേഷം സ്കൂളിൽ എത്തിയാൽ മതിയെന്ന് സ്കൂൾ അധികൃതർ പറഞ്ഞിരുന്നുവെന്നും അതിന്റെ മനോവിഷമത്തിൽ കുട്ടി നാല് ദിവസമായി സ്കൂളിൽ പഠിക്കാൻ പോയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. ഫ്ലാറ്റിൽ നിന്നും നിലത്ത് വീണ് കിടന്ന വിദ്യാർഥിയെ ബന്ധുക്കളും മറ്റ് താമസക്കാരും ചേർന്ന് പട്ടത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു. മ്യൂസിയം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.