കൊല്ലം: ഷാർജയിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അഞ്ചാലുംമൂട് പ്രക്കുളം സ്വദേശി അശോക് കുമാറാണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
അൾസർ രോഗബാധയെത്തുടർന്ന് ഏറെ നാളായി ഇയാൾ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പനിയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കൊറോണ പരിശോധനയ്ക്കായി സ്രവം നൽകി ഫലമറിയാനിരിക്കെയാണ് മരണം. നാളെ സ്രവ പരിശോധനാ ഫലം വരും. തുടർന്നു മാത്രമെ മറ്റ് നടപടികളുണ്ടാകു.
ഷാർജയിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി നോക്കി വരികയാണ് അശോക് കുമാർ .ഇയാൾ ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്.
അതേസമയം കോവിഡ് ഭീതിയിൽ അശാക് കുമാർ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.