കുണ്ടറ: യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. മുളവന ചരുവിള പടിഞ്ഞാറ്റതിൽ വിട്ടിൽ കൃതി (25) ആണ് മരിച്ചത്. ഭർത്താവ് വൈശാഖിനെ പോലീസ് തിരയുന്നു.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കൃതിയുടെ മുളവനയിലെ വീട്ടിൽ രാത്രി ഒമ്പതിനാണ് വൈശാഖ് എത്തിയത്. ആഹാരം കഴിക്കാൻ വരാതിരുന്നതിനെ തുടർന്ന് അമ്മ വാതിലിൽ മുട്ടി വിളിച്ചു. വാതിൽ തുറന്നപ്പോൾ കൃതി തറയിൽ വീണു കിടക്കുകയായിരുന്നു.
കുഴഞ്ഞു വീണന്നായിരുന്നു വൈശാഖ് പറഞ്ഞത്.ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് പറഞ്ഞു പുറത്തിറങ്ങിയ വൈശാഖ് വാഹനമെടുത്ത് പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മോഹൻ -ബിന്ദു ദമ്പതികളുടെ ഏക മകളാണ് കൃതി.കൊല്ലം കോളേജ് ജംഗ്ഷൻ ദേവിപ്രിയയിൽ ബൈജു സീന ദമ്പതികളുടെ മകനാണ് വൈശാഖ്.ഇവരുടെ വിവാഹം 2019 ഫെബ്രുവരി 3ന് ആയിരുന്നു.കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്റെ ആദ്യത്തെ വിവാഹവും ആയിരുന്നു.ആദ്യത്തെ വിവാഹത്തിൽ ഒരു മകളുണ്ട്.