കോഴിക്കോട്: സൗദിയിൽ കൊയിലാണ്ടി സ്വദേശി ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഭാര്യയേയും കുഞ്ഞിനെയും താമസസ്ഥലത്ത് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.
കൊയിലാണ്ടി സ്വദേശി ബിജുവിന്റെ ഭാര്യ മുപ്പതുകാരിയായ മണിപ്പൂർ സ്വദേശിനിയേയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് ഫ്ളാറ്റിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപത് വയസ് പ്രായമുള്ള മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുദിവസം മുൻപ് മൂക്ക് സംബന്ധമായ അസുഖം ചികിത്സിക്കാനാണ് ബിജു ആശുപത്രിയിൽ പോയത്. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടിൽനിന്ന് ബന്ധപ്പെട്ടപ്പോൾ മറുപടി ഉണ്ടായില്ല.
തുടർന്ന് സുഹൃത്തുക്കളെ അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ ആശുപ്ത്രിയിൽ അത്യാസന്ന നിലയിലാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനിടെ ഇന്നലെയാണ് ബിജുവിന്റെ ഭാര്യയും കുഞ്ഞും ജീവനൊടുക്കിയത്.