കരുനാഗപ്പള്ളി: വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . തഴവ കടത്തൂർ തോട്ടുകര വീട്ടിൽ ഉണ്ണിയും ഭാര്യയും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഉണ്ണിയുടെ ഭാര്യ സഹോദരി ലിജി (17) യെയാണ് ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കരുനാഗപ്പളളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. തേവലക്കര സ്വദേശിനിയാണ്. മരിച്ച ലിജി സഹോദരിയോടെപ്പമാണ് താമസിച്ചു വരുന്നത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സഹോദരി വഴക്കപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കരുനാഗപ്പള്ളി പോലിസ് കേസെടുത്തു.