ബദിയഡുക്ക(കാസർഗോഡ്): എൻഡോസൾഫാൻ ദുരിതബാധിതയായ അമ്മ കൈകാലടിച്ച് പിടയുന്നതു കണ്ട് മരണവെപ്രാളം കാട്ടുകയാണെന്ന് തെറ്റിദ്ധരിച്ച് മകൻ മൊബൈൽ ടവറിനു മുകളിൽ കയറി താഴേക്കു ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ മനോജ്(17)ആണ് മരിച്ചത്. മനോജിന്റെ അമ്മ ലീല എൻഡോസൾഫാൻമൂലം പത്തു വർഷമായി രോഗബാധിതയായി ശരീരം തളർന്നു കിടപ്പിലായിരുന്നു.
അമ്മ മരിച്ചെന്നു കരുതി മകൻ ജീവനൊടുക്കി; എൻഡോസൾഫാൻ മൂലം ശരീരം തളർന്ന് കിടക്കുകയായിരുന്ന മാതാവ് കൈകാലടിച്ച് പിടയുന്നതു കണ്ട് മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു
