ഗുരുവായൂർ: ഗുരുവായൂരിലെ ലോഡ്ജിൽ കമിതാക്കളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശികളായ കല്ലാർ രാജപുരം സ്വദേശി മുഹമ്മദ് ഷരീഫ് (40), വെള്ളരിക്കുണ്ട് കല്ലാർ സ്വദേശിനി സിന്ധു (36) എന്നിവരെയാണ് പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഷെരീഫ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. സിന്ധു വിവാഹിതയും പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിയടക്കം രണ്ടു മക്കളുടെ മാതാവുമാണ്.
ബുധനാഴ്ചയാണ് ഇവർ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് മുറി ഒഴിവാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ സമയം കഴിഞ്ഞും പുറത്തേക്കു കാണാതായതിനെ തുടർന്ന് ജീവനക്കാർ നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്.
കുറച്ചുകാലമായി മുഹമ്മദും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പത്തുദിവസം മുന്പ് രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഗുരുവായൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.