കലാഭവൻ മണിക്കൊപ്പം കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. അനിയത്തിക്കുട്ടി എന്നല്ലാതെതെ വേറൊന്നും വിളിച്ചിട്ടില്ലെന്ന് സുജ കാർത്തിക. നല്ല കെയറിങ്ങാണ്. സലീമേട്ടൻ ഇപ്പോൾ കാണുന്പോഴും കളിയാക്കി കൊല്ലും.
സുരാജേട്ടനും സലീമേട്ടനും വേറെ ലെവലാണ്. ജയസൂര്യയുമായി അന്നേ നല്ല കൂട്ടായിരുന്നു. ടെലിവിഷനിൽ നിന്നു സിനിമയിലേക്കെത്തിയവരാണ് ഞങ്ങളൊക്കെ.
കാവ്യ മാധവൻ എന്റെ അടുത്ത കൂട്ടുകാരിയാണ്. പ്രതിസന്ധി ഘട്ടം വന്നപ്പോൾ അവളെ സപ്പോർട്ട് ചെയ്തിരുന്നു. ദിലീപേട്ടൻ എന്റെ ഏട്ടനാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും.