ഗ്ലാമര് വേഷങ്ങളിലൂടെ തെന്നിന്ത്യന് സിനിമയില് ശ്രദ്ധേയയായ താരമാണ് സുജ വരുണി. 2002ല് പ്ലസ് ടു എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറിയ സുജ മലയാളത്തിലും നിരവധി സിനിമകളുടെ ഭാഗമായി.
മലയാളത്തിന്റെ പ്രിയതാരം കലാഭവന് മണി നായകനായി എത്തിയ സൂപ്പര്ഹിറ്റ് ചിത്രം ബെന് ജോണ്സണ് എന്ന സിനിമയില് സോനാ സോനാ നീ ഒന്നാം നമ്പര് എന്ന ഐറ്റം ഗാനത്തില് ചുവടുവെച്ചത് സുജ വരുണി ആയിരുന്നു.
വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമല്ല താരം. ശിവാജി ഗണേശന്റെ ചെറുമകന് ശിവാജി ദേവിനെ ആണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.
11 വര്ഷം നീണ്ട പ്രണയത്തിന് ശേഷം ആയിരുന്നു സുജയും സുഹൃത്ത് ശിവാജി ദേവും വിവാഹിതര് ആയത്.
2019ല് പുറത്ത് ഇറങ്ങിയ ശത്രു എന്ന സിനിമയിലാണ് സുജ ഒടുവിലായി അഭിനയിച്ചിരുന്നത്. വിവാഹശേഷം സിനിമയില് അത്ര സജീവമല്ലെങ്കിലും ഇന്സ്റ്റയില് സജീവമായ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. തമിഴില് ബിഗ് ബോസിലും സുജ ഭാഗം ആയിട്ടുണ്ട്.
അതേ സമയം മുമ്പ് ഒരിക്കല് ലൈംഗിക ചുവയോടെ സംസാരിച്ചവര്ക്ക് എതിരെ പ്രതിഷേധവുമായി സുജ വരുണി എത്തിയതാണ് ഇപ്പോള് വീണ്ടും സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്നത്.
സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആര്ത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാന് പഠിക്കണം എന്നായിരുന്നു സുജ വരുണി അന്ന് തുറന്നടിച്ചത്.
വ്യാജ അക്കൗണ്ടിലൂടെ ലൈംഗിക ആക്രമണം നടത്തുന്നവര് എല്ലാക്കാലത്തും സുരക്ഷിതര് ആണെന്ന് കരുതേണ്ട. നിയന്ത്രണമില്ലാത്ത കാമഭ്രാന്ത് ആണ് നിങ്ങളുടെ പ്രശ്നം.
ഇന്റര്നെറ്റ് ലോകം വിഡ്ഢികളുടെ കയ്യിലാണ്. ഇവര് ഇത് ഉപയോഗിക്കുന്നത് സിനിമാ നടിമാരെയും മറ്റുസ്ത്രീകളെയും ലൈംഗികമായി ആക്രമിക്കാന് മാത്രമാണെന്ന് നടി പറഞ്ഞിരുന്നു.
സ്ത്രീകള് ലൈംഗികമായി ആക്രമിക്കപ്പെടാന് കാരണം അവരുടെ വസ്ത്രധാരണം മൂലമാണെന്നാണ് പലരും ന്യായം പറയുന്നത്.
എന്നാല് സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് മോശം പറയുന്ന നിങ്ങളുടെ മനസ്സിലാണ് യഥാര്ത്ഥ പ്രശ്നം.
ഞാനൊരു നടിയാണ് സിനിമയിലും പൊതു പരിപാടികളിലും എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് എന്റെ കാഴ്ചപാടിലൂടെ ആണെന്നും നടി വ്യക്തമാക്കുന്നു.
വസ്ത്ര ധാരണം തന്നെയാണ് പീഡനങ്ങള്ക്ക് കാരണമെങ്കില് പിന്നെ എന്തിന് കൊച്ചു കുഞ്ഞുങ്ങളെ ലൈംഗിക ആക്രമണത്തിന് ഇരയാക്കുന്നുന്നു.
ഇവിടെ സ്ത്രീകള് ആസിഡ് ആക്രമണത്തിന് ഇരയാവുന്നു. അവരെല്ലാവരും നന്നായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമാണ്.
പുരുഷന്മാരുടെ കാമഭ്രാന്ത് തന്നെയാണ് എല്ലാത്തിനും പ്രശ്നം. വൃദ്ധ മുതല് വേലക്കാരികളെ വരെ ഈ കണ്ണുകളിലൂടെയാണ് നോക്കുന്നത്. നിങ്ങള് നിങ്ങള് തന്നെയാണ് പ്രശ്നം.
സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആര്ത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാന് പഠിക്കണം.
സ്ത്രീകളെ, പ്രത്യേകിച്ച് സെലിബ്രിറ്റികളായിട്ടുള്ള സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്, വിനോദമാക്കി ഇരിക്കുന്ന ചിലരുണ്ട്.
പലരും വ്യാജ അക്കൗണ്ടുകള് നിര്മിച്ച് മറഞ്ഞിരുന്നാണ് ആക്രമണങ്ങള് നടത്താറ്. അതു കൊണ്ടുതന്നെ അപമാനിക്കാന് ആയി ഉപയോഗിക്കുന്ന വാക്കുകള്ക്ക് യാതൊരു മയവും ഉണ്ടാകാറില്ല.
എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും അവര്ക്കും കുടുംബവും ജീവിതവും ഒക്കെയുള്ളതാണെന്ന കാര്യം പലരും അവഗണിക്കുകയാണ് പതിവ്.
ചുരുക്കം ചിലര് തങ്ങള്ക്ക് ഉണ്ടാവുന്ന ദുരനുഭവങ്ങള് വെളിപ്പെടുത്തി രംഗത്ത് എത്താറുണ്ട്. ഇത്തരത്തില് തനിക്കു നേരെ സോഷ്യല്മീഡിയ വഴി ഉണ്ടായ ലൈംഗികാക്രമണം വെളിപ്പെടുത്തിയാണ് നടി സുജ വരുണി രംഗത്തെത്തിയത്.
ഇന്റര്നെറ്റില് ജീവിക്കുന്ന ചില ആണുങ്ങള്ക്ക് നാണവും മാനവുമില്ലെന്നും വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്തു തോന്ന്യാസവും ചെയ്യുകയാണ് ഇവരുടെ പണിയെന്നും സുജ പറയുന്നു.
ലൈംഗികച്ചുവയോടു കൂടിയ കമന്റുകള് സ്ക്രീന് ഷോട്ട് ആയി പോസ്റ്റ് ചെയ്തായിരുന്നു അന്ന് സുജ വരുണി പ്രതികരിച്ചത്.