വിവാഹം നടക്കുമ്പോള്‍ ഞാന്‍ ഒമ്പതാംക്ലാസില്‍ പഠിക്കുകയാണ് ! ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് അദ്ദേഹം എന്നെ നോക്കിയിരുന്നത്; നടന്‍ സോമന്റെ ഓര്‍മകളുമായി ഭാര്യ സുജാത…

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നും എം ജി സോമന്‍.

മോഹന്‍ലാല്‍-മമ്മൂട്ടി കാലഘട്ടത്തിനു മുമ്പ് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായിരുന്നു സോമനും സുകുമാരനും. ഗായത്രി എന്ന ചിത്രത്തിലൂടെ 1973ലാണ് സോമന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച സോമന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ വെറും 56 വയസുള്ളപ്പോള്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുകയായിരുന്നു.

സോമനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകര്‍ക്ക് സുപരിചിതമല്ല.

ഇപ്പോഴിത നടന്‍ സോമന്റെ കുടുംബം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയാണ്. ഒരു യുട്യൂബ് ചാനലിലൂടെയാണ് നടന്‍ സോമന്റെ കുടുംബം പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.

സുജാതയാണ് എംജി സോമന്റെ ഭാര്യ. 15ാം വയസ്സിലായിരുന്നു സുജാത നടന്റെ ജീവിത സഖിയാകുന്നത്. വളരെ സ്നേഹനിധിയായിട്ടുള്ള ഭാര്‍ത്താവ് ആയിരുന്നു സോമന്‍ എന്നാണ് സുജാത പറയുന്നത്.

കൂടാതെ തനിക്ക് ജീവിതത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു കാര്യവും തന്നോട് ചെയ്യരുതെന്ന് അദ്ദേഹം മരിക്കുന്നത് വരെ പറഞ്ഞിട്ടില്ലെന്നും നടനെ കുറിച്ചുളള ഓര്‍മ പങ്കുവെച്ച് കൊണ്ട് പത്നി സുജാത പറയുന്നു.

അതുകൊണ്ട് തന്നെ ഇപ്പോഴും ആരും തന്നോട് നോ പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താരപത്നി പറയുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ കുട്ടിയാണെന്നുള്ള ഇഷ്ടം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ നോ എന്ന് തന്നോട് പറയില്ലായിരുന്നു. എയര്‍ഫോഴ്സിലായിരുന്നപ്പോഴായിരുന്നു വിവാഹം നടക്കുന്നത്.

കല്യാണം നടന്ന് വീട്ടില്‍ കൊണ്ട് വരുമ്പോഴായിരുന്നു തനിക്ക് 15 വയസ്സ് കൃത്യം പൂര്‍ത്തിയായതെന്നും താരപത്നി കൂട്ടിച്ചേര്‍ത്തു. എയര്‍ഫോഴ്സില്‍ നിന്ന് വന്നതിന് ശേഷമായിരുന്നു അദ്ദേഹം സിനിമയില്‍ എത്തിയത്.

മിക്കവാറും ഷൂട്ടിംഗ് സെറ്റില്‍ തന്നെയും കൂടെ കൊണ്ട് പോകാറുണ്ട്. അതുകൊണ്ട് തന്നെ അന്ന് സിനിമയിലുണ്ടായിരുന്ന എല്ലാവരുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നെന്നും എല്ലാവരേയും അറിയാമെന്നും താരപത്നി പറയുന്നു.

ഇന്നും അന്നത്തെ ചില സൗഹൃദങ്ങളുണ്ടെന്നും സുജാത പറയുന്നുണ്ട്. മധു, ജനാര്‍ദ്ദന്‍ എന്നിവരെ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടന്‍ ഇതുവഴി പോകുമ്പോഴെല്ലാം കയറും.

അതുപോലെ ജനാര്‍ദ്ദനനേയും ഇടയ്ക്ക് കാണാറുണ്ടെന്നും സോമന്റെ സൗഹൃദത്തിന്റെ ഓര്‍മ പങ്കുവെച്ച് കൊണ്ട് സുജാത പറഞ്ഞു.

നല്ലൊരു ഭര്‍ത്താവ് മാത്രമായിരുന്നില്ല സോമന്‍ മികച്ച അച്ഛന്‍ കൂടിയായിരുന്നു. അച്ഛനെ കുറിച്ചുള്ള മനോഹരമായ ഓര്‍മകള്‍ മകള്‍ സിന്ധുവും പങ്കുവെയ്ക്കുന്നുണ്ട്. വളരെ സ്നേഹനിധിയായി അച്ഛനായിരുന്നു.

അദ്ദേഹം ഭക്ഷണം വാരി തരാറുണ്ടായിരുന്നെന്നും അച്ഛന്റെ ഓര്‍മ പങ്കുവെച്ച് കൊണ്ട് മകള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ 10 ഇഷ്ടങ്ങളിലെന്നായിരുന്നു അത്.

അച്ഛന്റെ നെഗറ്റീവ് കഥാപാത്രങ്ങളെ കുറിച്ചൊന്നും ചോദിക്കാറില്ലായിരുന്നു എന്നു മകള്‍ സിന്ധു പറയുന്നു. മകളെ കൂടാതെ സജി എന്നൊരു ഒരു മകന്‍ കൂടി സോമനുണ്ട്.

മക്കള്‍ക്കൊപ്പമാണ് സോമന്റെ ഭാര്യ സുജാത ഇപ്പോള്‍ താമസിക്കുന്നത്. കൂടാതെ അദ്ദേഹം ഉപയോഗിച്ച കാറും മറ്റ് സാധനങ്ങളും ഇപ്പോഴും ആ വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്.

അതേ സമയം മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായകന്മാരില്‍ ഒരാളായ സോമന്റെ വിയോഗം മലയാള സിനിമക്ക് എന്നുമൊരു തീരാ നഷ്ട്ടമായിരുന്നു.

പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമക്ക് നല്‍കിയിരുന്നു. തിരക്കഥാ കൃത്ത് ജോണ്‍ പോളിനോടൊപ്പം ചേര്‍ന്ന് ‘ഭൂമിക’ എന്ന ചിത്രവും സോമന്‍ നിര്‍മ്മിച്ചിരുന്നു.

ലേലം എന്ന സിനിമയിലെ ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന സൂപ്പര്‍ ഹിറ്റ് കഥാപാത്രം ഇന്നും അനശ്വരമായി നിലകൊള്ളുന്നു.

അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കഥാപാത്രവും. താര രാജാക്കന്മാരുടെ മക്കള്‍ എല്ലാവരും സിനിമയില്‍ തന്റേതായ സ്ഥാനം നേടിയപ്പോള്‍ ആ മേഖലയില്‍ അത്ര ശോഭിക്കാന്‍ സോമന്റെ മകന്‍ സജിക്ക് സാധിച്ചിരുന്നില്ല.

ചുരുക്കും ചില സിനിമകളില്‍ അഭിനയിച്ചിരുന്നവെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് സിനിമയുടെ വഴിയില്‍ നിന്ന് മാറുകയും ചെയ്തു.

Related posts

Leave a Comment