മുസഫർനഗർ: വിവാഹവാഗ്ദാനം നൽകി ബിഎസ്എഫ് ജവാൻ പീഡനത്തിനിരയാക്കിയ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണു സംഭവം.
ജവാൻ വഞ്ചിച്ചതിനെ തുടർന്ന് ഈ മാസം ആറിന് വിഷം കഴിച്ച യുവതി വെള്ളിയാഴ്ച ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഇതേതുടർന്ന് ബിഎസ്എഫ് ജവാനായ യുവാവിനെതിരേ പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചു. ജവാൻ യുവതിയെ ബലാത്സംഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിതാവ് പരാതിയിൽ ആരോപിക്കുന്നു.
വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും ഇത് പറഞ്ഞ് ജവാൻ യുവതിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കോട്വാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.