കൊച്ചി: ഷേക്‌സ്പിയറിന്റെ ഹാംലെറ്റിലെ 17 കഥാപാത്രങ്ങളെ അവതരിപ്പിച്ച് അധ്യാപകന്‍ വിസ്മയമായി. കാലടി ശ്രീ ശങ്കര കോളജിലെ അസിസ്റ്റന്റ് പ്രഫ. സി.കെ. സുജീഷാണ് ഷേക്‌സിപിയര്‍ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചത്. വിഖ്യാത നാടകകൃത്ത് ഷേക്‌സ്പിയറിന്റെ 400-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാലടി ശ്രീ ശങ്കര കോളജിലെ കലാ സാംസ്കാരിക ഗവേഷണ സംഘടനയായ റിനൈന്‍സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
സിനര്‍ജി: ദ ക്ലാസ്‌റൂം തീയറ്റര്‍ എന്ന പേരില്‍ വിഖ്യാത കൃതികളെ അരങ്ങിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഹാംലറ്റിന്റെ ഏകപാത്ര അഭിനയം നടന്നത്. അഭിനയവും കഥാവിശദീകരണവും ഒരേസമയം നടത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ലൈറ്റിംഗ്, പശ്ചാത്തല സംഗീതം തുടങ്ങിയ സ്ഥിരം നാടക സങ്കേതങ്ങളൊന്നും ഈ അവതരണത്തില്‍ ഇല്ല.
കോട്ടയം സിഎംസ്. കോളജ്, സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് അതിരമ്പുഴ, എറണാകുളം മഹാരാജാസ് കോളജ്, മാറമ്പിള്ളി എംഇഎസ് കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ്, കാലടി ശ്രീ ശങ്കര കോളജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, പെരുമ്പാവൂര്‍ മാര്‍ത്തോമ കോളജ്, തൃശൂര്‍ കേരള വര്‍മ്മ കോളജ്, ഒറ്റപ്പാലം എന്‍എസ്എസ് കോളജ്, മഞ്ചേരി എന്‍എസ്എസ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹാംലെറ്റ് വീക്ഷിക്കാനെത്തിയിരുന്നു.
ഗീരീഷ് കര്‍ണാടിന്റെ ഹയവദന, ഫയര്‍ ആന്‍ഡ് ദ റെയിന്‍, നാഗമണ്ഡല. ഷേക്‌സ്പിയറിന്റെ ടെംപെസ്റ്റ്, മര്‍ച്ചന്റ് ഓഫ് വെനീസ്, ക്രിസ്റ്റഫര്‍ മാര്‍ലോയുടെ ഡോ. ഫോസ്റ്റസ്, യുജീന്‍ ഒ. നീലിന്റെ എംപറര്‍ ജോണ്‍സ് തുടങ്ങിയ നാടകങ്ങളും അദ്ദേഹം തൃശൂര്‍ നെല്ലായി സ്വദേശിയായ സി.കെ. സുജീഷ് അവരിപ്പിച്ചിട്ടു|്.