തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ കാണാതായ മുൻ സിപിഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര പോയതാണെന്നാണ് സുജേഷ് നൽകുന്ന വിശദീകരണം.
ശനിയാഴ്ച മുതൽ സുജേഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിൽ കേസടുത്തതിനാൽ സുജേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാൾ സമരം നടത്തിയയാളാണ് മുൻ ബ്രാഞ്ച് സെക്രട്ടറിയായ സുജേഷ്. പാര്‍ട്ടിയിലെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സമരം.
പാർട്ടിയുടെ വിവിധ ഘടകങ്ങളിലും സുജേഷ് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വധഭീഷണി നേരിട്ടിരുന്നു.