കുടുംബ വഴക്കിനെത്തുടര്‍ന്നു ഇടുക്കി നെടുംങ്കണ്ടം കൂട്ടാറില്‍ അമ്മയും മകളും കുത്തേറ്റു മരിച്ചു. കൂട്ടാര്‍ ചേലമൂട് പുത്തന്‍ വീട്ടില്‍ പരേതനായ മുരുകേശന്റെ ഭാര്യ ഓമന (52), ഇവരുടെ മൂത്ത മകളും മൈലാടിയില്‍ സുബിന്റെ ഭാര്യയുമായ ബീന (27) എന്നിവരാണു മരിച്ചത്. കള്ളു ചെത്ത് തൊഴിലാളിയാണ് സുജിന്‍. ബീനയുടെ ഭര്‍ത്താവ് സുബിന്റെ അനുജനാണു സുജിന്‍. കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു പോയ സുജിന്‍ പിതാവ് രാജുവുമൊത്തു ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ മേലേചിന്നാറില്‍ പിടിയിലായി. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇതേത്തുടര്‍ന്ന് സുജിന്‍ നാട്ടുകാരുമായി ബഹളമുണ്ടാക്കി. നാട്ടുകാര്‍ നെടുങ്കണ്ടം പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചോടെയാണു സംഭവം.
ഓട്ടോറിക്ഷയില്‍ ചേലമൂട്ടിലെ തറവാടു വീടിനു സമീപമെത്തിയ സുജിന്‍ ഓമനയും ബീനയുമായി വഴക്കിട്ടു. വാക്കേറ്റത്തിനിടയില്‍ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ഓമന സംഭവസ്ഥലത്തും ബീന ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. സുജിനും ഭാര്യ വിനീതയും മാസങ്ങളായി അകല്‍ച്ചയിലായിരുന്നു. എട്ടു മാസമായി വിനീത സ്വന്തം വീട്ടിലാണു താമസിക്കുന്നത്. അമിത മദ്യപാനിയായ സുജിന്‍ ഭാര്യയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി പരാതിയുണ്ട്. ഇതേത്തുടര്‍ന്നാണ് വിനീത കുഞ്ഞുമായി അമ്മയോടൊപ്പം താമസമാക്കിയത്. നിരവധി തവണ സുജിനുമായി ഇതു സംബന്ധിച്ചു സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നം ഒത്തുതീര്‍പ്പായില്ല.
വെള്ളിയാഴ്ച്ച വൈകിട്ടു ഭാര്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായാണ് ഇയാള്‍ എത്തിയത്. ഇക്കാര്യത്തെച്ചൊല്ലി ബീനയുമായി സംസാരിക്കുകയും ബഹളമുണ്ടാവുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കുടുംബക്കോടതിയെ സമീപിക്കുമെന്നു വീട്ടുകാര്‍ സുജിനെ അറിയിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ബീനയെ കുത്തിയതെന്നു പറയുന്നു. മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഓമനയ്ക്കും കുത്തേറ്റു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരെയും തൂക്കുപാലത്തെയും നെടുങ്കണ്ടത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിനീഷാണ് മരിച്ച ഓമനയുടെ മകന്‍. അശ്വിന്‍ (നാല്) ബീനയുടെ ഏക മകനാണ്. മരിച്ച ബീനയുടെ ഭര്‍ത്താവ് സുബിന്റെ സഹോദരനാണു സുജിന്‍.