ഇരകളായത് നിരവധി പെണ്‍കുട്ടികള്‍! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് വീട്ടില്‍ കൊണ്ടുപോകും; തുടര്‍ന്ന് മയക്കുമരുന്നു നല്‍കി പീഡനം; പ്രതി മയക്കുമരുന്ന് മാഫിയയിലെ പ്രധാനകണ്ണി

SUJITH

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പീ​ഡ​നം ന​ട​ത്തിയ യുവാവ് പിടിയില്‍. വ​ഞ്ചി​യൂ​ർ സ്റ്റാ​ച്യു, ചി​റ​ക്കു​ളം സു​ദ​ർ​ശ​നം വീ​ട്ടി​ൽ സു​ജി​ത്ത്(20) നെ​യാ​ണ് സി​റ്റി ഷാ​ഡോ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ്ര​തി നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി വ​രു​തി​യി​ലാ​ക്കി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വി​ല​കൂ​ടി​യ ബൈ​ക്കു​ക​ളി​ലും ആ​ഡം​ബ​ര​വാ​ഹ​ന​ങ്ങ​ളി​ലും ക​റ​ങ്ങി ന​ട​ന്നു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ വ​ശ​ത്താ​ക്കി​യ​ശേ​ഷം അ​വ​രെ നി​ർ​ബ​ന്ധി​പ്പി​ച്ച് മ​യ​ക്കു മ​രു​ന്ന് ന​ൽ​കി സ്വാ​ധീ​നി​ച്ച് ചി​റ​ക്കു​ള​ത്തു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് പീ​ഡ​നം ന​ട​ത്തി​യി​രു​ന്ന​ത്. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി ന​ഗ​ര​ത്തി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലെ പ്ര​ധാ​ന​ക​ണ്ണി​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്പ​ർ​ജ​ൻ​കു​മാ​റി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം, ഡി​സി​പി അ​രു​ൾ​ബി. കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സി​പി പ്ര​താ​പ​ൻ നാ​യ​ർ, പേ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. സു​രേ​ഷ് കു​മാ​ർ, വ​ഞ്ചി​യൂ​ർ എ​സ്ഐ അ​ശോ​ക് കു​മാ​ർ, സി​റ്റി ഷാ​ഡോ പോ​ലീ​സ് ടീം ​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പിടി കൂടിയത്.

Related posts