അടാട്ട്: അപകടങ്ങളില്‍ രക്ഷകനായി ആക്ടിസിന്റെ സേനാംഗങ്ങള്‍ക്കൊപ്പം പാഞ്ഞെത്താന്‍ ഇനി സുജിത്തില്ല. ഇന്നലെ മുതുവറയില്‍ സ്വകാര്യ ബസിടിച്ച് മരണമടഞ്ഞ ആക്ട്സിന്റെ ആംബുലന്‍സ് ഡ്രൈവര്‍ സുജിത്തിന്റെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മുതുവറ സെന്ററില്‍ പൊതുദര്‍ശനത്തി നിരവധി പേരെത്തിയിരുന്നു. ആക്ട്സിന്റെ വിവിധ ശാഖകളില്‍ നിന്നുള്ളവരുടെ സുജിത്തിന്റെ സുഹൃത്തുക്കളും അന്ത്യാഞ്്ജലിയര്പ്പിക്കാനെത്തി. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം അവിടെയും പൊതുദര്‍ശനത്തിന് വെച്ചു.
പിന്നീട് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് കൊള്ളന്നൂര്‍ മോക്ഷാലയത്തില് സംസ്കരിച്ചു. ഇന്നലെ രാവിലെയാണ് മുണ്ടൂര്‍ മുക്കംപുള്ളി വീട്ടില്‍ സുരേഷിന്റെ മകന് സുജിത്കുമാര്‍(21) അപകടത്തില്‍ മരിച്ചത്. ആക്ട്സിന്റെ ജില്ലയിലെ 16 ശാഖകളില്‍ നിന്ന് 16 ആംബുലന്‍സുകളിലായാണ് പ്രവര്‍ത്തകര്‍ സുജിത്തിന്റെ സംസ്കാരചടങ്ങിനെത്തിയത്. സുജിത് ഓടിച്ചിരുന്ന ആംബുലന്‍സിലാണ് സുജിത്തിന്റെ മൃതദേഹം കയറ്റിയത്. മറ്റ് ആംബുലന്‍സുകള്‍ വിലാപയാത്രയായി ഈ ആംബുലന്‍സിനെ അനുഗമിച്ചു.