കുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തിൽ കാറിനുള്ള മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പന്തളമുക്ക് പുലിപ്പാറ സ്വദേശി വിശ്വനാഥൻ സുജിത്ത് (31) എന്നയാളാണ് മരിച്ചത്.
അബാസിയ ടെലിക്കമ്മ്യൂണിക്കേഷൻ ടവറിനു സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിനുള്ളിലാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.സുജിത്ത് താസമസ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്ന് ഭാര്യ സുഹൃത്തുക്കളെ വിളിച്ച് വിവരം തിരക്കിയിരുന്നു.
ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിവരികയാണ്.