തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി സുജിത്താണ് (27) മരിച്ചത്. കടയ്ക്കലിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
സർവീസ് തോക്ക് ഉപയോഗിച്ച് സുജിത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൈയിലെ ഞരന്പ് മുറിച്ച നിലയിലുമാണ്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ടു വർഷമായി സുജിത്താണ് മന്ത്രിയുടെ ഗണ്‍മാനായി പ്രവർത്തിച്ചിരുന്നത്.