ചാത്തന്നൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരിക്കേറ്റ് മരിച്ച ബിജെപി പ്രവർത്തകന്റെ വീട് കുമ്മനം രാജശേഖരൻ സന്ദർശിച്ചു. മീനമ്പലം പൊങ്കൽവിളവീട്ടിൽ സുരേഷിന്റെ മകൻ സുജിത്ത്(28) ആണ് മരിച്ചത്. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് മീനമ്പലത്തെ ബൂത്തിന് സമീപത്തെ മരത്തിൽ കൊടി കെട്ടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റത്.
തുടർന്ന് തിരുവന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ എത്തി വീട്ടുകാരെ ആശ്വസിപ്പിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി ഗോപൻ,പാരിപ്പള്ളി മേഖല പ്രസിഡന്റ് സുരേഷ്ചന്ദ്രൻ എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.