രാ​മ​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് വീ​ഡി​യോ ചെ​യ്യു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് മാ​ത്ര​മാ​ണ് ഇ​ത്ര​യും ഹെ​യ്റ്റ് ക​മ​ന്‍റ്സ് വ​രു​ന്ന​ത്, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​കാ​റി​ല്ല; സു​ജി​ത്ത് ഭ​ക്ത​ന്‍

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ യൂ​ട്യൂ​ബ് വ്‌​ളോ​ഗ​റാ​ണ് സു​ജി​ത്ത് ഭ​ക്ത​ന്‍. ഇ​ത്ര​യ​ധി​കം ആ​രാ​ധ​ക​ർ ഉ​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും വ​ലി​യ ത​ര​ത്തി​ലു​ള്ള ഹെ​യ്റ്റ് ക്യാ​മ്പെ​യ്‌​നി​നും സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കും വി​ധേ​യ​നാ​കാ​റു​ള്ള ഒ​രു ട്രാ​വ​ല്‍ വ്‌​ളോ​ര്‍ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

അ​യോ​ധ്യാ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ അ​വി​ടം സ​ന്ദ​ർ​ശി​ക്കാ​നാ​യി സു​ജി​ത് പോ​യി​രു​ന്നു. അ​വി​ടു​ത്തെ കാ​ഴ്ച​ക​ളും അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ചി​രു​ന്നു. അ​തി​നു പി​ന്നാ​ലെ വ്യാ​പ​ക​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മാ​ണ് സു​ജി​ത്ത് ഭ​ക്ത​നെ​തി​രേ വ​ന്നി​രു​ന്ന​ത്.

ത​ന്‍റെ വീ​ഡി​യോ​യ്ക്ക് കീ​ഴി​ല്‍ ഇ​ത്ത​രം ആ​ളു​ക​ള്‍ ന​ട​ത്തു​ന്ന ഹെ​യ്റ്റ് ക​മ​ന്‍റു​ക​ളെ കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

‘അ​യോ​ധ്യ​യെ​പ്പ​റ്റി ധാ​രാ​ളം വ്‌​ളോ​ഗ​ര്‍​മാ​ര്‍ വീ​ഡി​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ നെ​ഗ​റ്റീ​വ് ക​മ​ന്‍റ് വ​രു​ന്ന​ത് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള വ്‌​ളോ​ഗ​ര്‍​മാ​രു​ടെ വീ​ഡി​യോ​യു​ടെ കീ​ഴി​ലാ​ണ്. മ​റ്റ് പ​ല സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ധാ​രാ​ളം ആ​ളു​ക​ള്‍ വീ​ഡി​യോ ചെ​യ്തി​ട്ടു​ണ്ട്.​പ​ക്ഷെ, അ​വ​ര്‍​ക്ക് നേ​രെ ഹെ​യ്റ്റ് ക​മ​ന്‍റ്സ് ഒ​ന്നും ഇ​തു​പോ​ലെ വ​രാ​റി​ല്ല. അ​തൊ​രു സെ​ന്‍​സി​റ്റീ​വ് ടോ​പ്പി​ക്കാ​ണ്. അ​തി​ന്‍റെ ഭൂ​ത​കാ​ലം തി​ര​ഞ്ഞ് പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​നി പോ​യി​ക്ക​ഴി​ഞ്ഞാ​ല്‍ പ​റ​യാ​ന്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​വും’.

‘ഞ​ങ്ങ​ള്‍ അ​യോ​ധ്യ​യി​ല്‍ പോ​യി. അ​വി​ടെ ക​ണ്ട കാ​ഴ്ച​ക​ള്‍ വീ​ഡി​യോ​യാ​യി പ​ങ്കു​വ​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി ക​ഴി​യാ​ത്ത​തു​കൊ​ണ്ട് അ​വി​ടേ​ക്ക് അ​ന്ന് പോ​കാ​ന്‍ പ​റ്റി​യി​രു​ന്നി​ല്ല. ഇ​നി പോ​കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മ്പോ​ള്‍ പോ​കും. അ​തെ​ല്ലാം വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്’ എ​ന്നും സു​ജി​ത്ത് ഭ​ക്ത​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment