തിരുവനന്തപുരം:വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിനെതിരേ സുജിത് ദാസ്. ആരോപണത്തിനെതിരെ കേസ് നല്‍കും. പിന്നിൽ വലിയ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. 2022ൽ തന്റെ എസ്പി ഓഫീസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു സ്ത്രീ എത്തിയത്.
അവർ വന്നുപോയതിന്റെ വിശദാംശങ്ങൾ റിസപ്ഷൻ രജിസ്റ്ററിൽ ഉണ്ട്. നിരന്തരമായി പോലീസിനെതിരേ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ തനിക്കെതിരെയും ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് കുറ്റപ്പെടുത്തി.
കുടുംബം പോലും തകർക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമപരമായിത്തന്നെ കാര്യങ്ങൾ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.