കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ആ വാര്‍ത്ത പരക്കുകയാണ്. മലയാളത്തിലടക്കം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായ നടി സുകന്യ വ്യഭിചാരത്തിന് അറസ്റ്റിലായെന്നായിരുന്നു വാര്‍ത്ത. മലയാളത്തിലെ ചില രണ്ടാംനിര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേട്ടപാതി കേള്‍ക്കാത്തപാതി വാര്‍ത്ത നല്‍കുകയും ചെയ്തു. ഗോവയില്‍വച്ചാണ് നടി അറസ്റ്റിലായതെന്നും സ്വന്തമായി സെക്സ് റാക്കറ്റ് നടത്തുകയാണിവരെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആരും വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ മെനക്കെട്ടില്ല. പ്രമുഖ നടിയായതുകൊണ്ടാണോ നിങ്ങള്‍ വാര്‍ത്ത കൊടുക്കാതിരുന്നതരത്തില് ഞങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങളുണ്ടായി.
എങ്ങനെയാണ് സുകന്യയുടെ പേര് ഈ സംഭവത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടത്. അതിനെക്കുറിച്ച് അറിയണമെങ്കില്‍ രണ്ടുവര്‍ഷം മുമ്പ് കോല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ നടന്ന റെയ്ഡിനെക്കുറിച്ചുള്ള വാര്‍ത്തയിലേക്ക് സഞ്ചരിക്കണം. അന്ന് ഒരു നക്ഷത്രഹോട്ടലില്‍ അനാശാസ്യം നടക്കുന്നുവെന്ന അജ്ഞാതസന്ദേശത്തെത്തുടര്ന്ന് പോലീസ് റെയ്ഡ് നടത്തി. നിരവധി യുവതികള്‍ പിടിയിലാകുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ സുകന്യ ചാറ്റര്‍ജി എന്നു പേരുള്ള ഒരു നടിയും ഉണ്ടായിരുന്നു. മിനിറ്റിന് ലക്ഷങ്ങള്‍ വാങ്ങിയിരുന്ന ഈ നടിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത ബംഗാളിലെ മുഖ്യധാര മാധ്യമങ്ങളില്‍ വരുകയും ചെയ്തു.
ഇത് രണ്ടുവര്‍ഷം മുമ്പുണ്ടായ സംഭവമാണ്. ഇനി മലയാളത്തില്‍ അഭിനയിച്ച സുകന്യയുടെ പേരില്‍ പുറത്തിറങ്ങുന്ന വാര്‍ത്തകള്‍ക്ക് ഒരുപരിധി വരെയെങ്കിലു നിമിത്തമായ സംഭവത്തിലേക്ക് കടക്കാം. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ അഭിനേതാവായിരുന്നു സുകന്യ. മികച്ച നൃത്തകി, ഗായിക… സിനിമയില്‍ കൈവയ്ക്കാത്ത മേഖലകളില്ല. തൂവല്‍കൊട്ടാരം, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ്… മലയാളത്തില്‍ അവര്‍ അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍ ഏറെയാണ്. 2002ല്‍ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ അവര്‍ ശ്രീധര്‍ രാജഗോപാല്‍ എന്നയാളെ വിവാഹംകഴിച്ചു. പിന്നീട് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയെങ്കിലും ഒരു വര്‍ഷം മാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. തിരികെയെത്തിയ അവര്‍ സീരിയലുകളിലും സിനിമകളിലും സജീവമായി.
വിവാഹമോചിതയായശേഷം സുകന്യ ഒരു ബിസിനസുകാരനുമായി പ്രണയത്തിലുമായി. ഇരുവരും തമ്മില്‍ അടുത്തിടപഴകുന്ന വീഡിയോ അടുത്തിടെ ലീക്കായിരുന്നു. കാമുകനാണ് വീഡിയോ പുറത്തുവിട്ടതെന്നും ഇയാള്‍ പണത്തിനായി ബ്ലാക്മെയില്‍ ചെയ്യുകയാണെന്നും സുകന്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനുമൊത്തുള്ള വീഡിയോ പുറത്തിറങ്ങിയപ്പോള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തവര്‍ക്കു ലഭിച്ചത് ബംഗാളി നടി അനാശാസ്യത്തിന് അറസ്റ്റിലായ വാര്‍ത്തയും വീഡിയോയുമാണ്. ഇതാണ് മലയാളി നടിയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണം. വീഡിയോ സത്യമാണെന്നും എന്നാല്‍ വിവാഹം കഴിക്കാമെന്നു വാക്കു നല്കിയ കാമുകന്റെ ചതിയായിരുന്നു ഇതെന്നും സുകന്യയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.