ഫെയ്സ്ബുക്ക് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെട്ട പോരായ്മകള്‍ പരിഹരിക്കാന്‍ ഏതാനും വര്‍ഷം വേണ്ടിവരുമെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ക്രിയാത്മക ശ്രമങ്ങളിലായിരുന്നു ഫെയ്സ്ബുക്ക് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍, ഇതിനുവേണ്ടി രൂപംനല്കിയ ഫെയ്സ്ബുക്കിന്റെ തന്നെ ടൂളുകള്‍’തികച്ചും തെറ്റായ കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തി. അതിലേക്ക് ശ്രദ്ധിക്കാന്‍ സാധിച്ചില്ല.
വിവാദമുണ്ടായ സാഹചര്യത്തില്‍ അത്തരം മോശം പ്രവണതകള്‍ പരിഹരിക്കാനുള്ള ശ്രമം ഉണ്ടാകണം. അതിന് ഏതാനും വര്‍ഷമെടുക്കും. മൂന്നോ അല്ലെങ്കില്‍ ആറോ മാസത്തിനകം എല്ലാ പ്രശ്നവും പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹം.
എന്നാല്‍, ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കുറച്ചേറെത്തന്നെ സമയമെടുക്കുമെന്നതാണ് സത്യം. ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിച്ചുള്ള കമ്പനിയുടെ ബിസിനസ് മോഡലിനെ സുക്കര്‍ബര്‍ഗ് ന്യായീകരിച്ചു. തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ആപ്പിള്‍ സിഇഒ ടിം കുക്കിനെതിരെ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു.