അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു! ഇന്ത്യന്‍ സോഷ്യല്‍മീഡിയയെക്കൊണ്ട് തോറ്റെന്ന് ഫേസ്ബുക്ക് സിഇഒയുടെ വെളിപ്പെടുത്തല്‍; സുക്കന്‍ബര്‍ഗ് പറയുന്നതിങ്ങനെ

ആഗോള തലത്തില്‍ പ്രചാരത്തിലുള്ള സമൂഹ മാധ്യമം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴും ഫേസ്ബുക്കിനെ കുഴക്കുന്ന രാജ്യവും ഭാഷയും ഇന്ത്യയാണെന്ന് വെളിപ്പെടുത്തി സിഇഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ്. ഇന്ത്യന്‍ ഭാഷകളിലെ വിദ്വേഷ പ്രചാരണവും അനാവശ്യ ഉള്ളടക്കവും കണ്ടെത്തുക പ്രയാസമാണെന്ന വെളിപ്പെടുത്തലാണ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് നടത്തിയിരിക്കുന്നത്.

അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്ക് മുമ്പില്‍ രണ്ടാം തവണ ഹാജരായപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാതെ മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ഭാഷകള്‍ നേരിടുന്ന പ്രധാന പ്രശ്നം അതാണ്.

അനാവശ്യ ഉള്ളടക്കങ്ങളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെന്നും സുക്കന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. അനാവശ്യ ഉള്ളടക്കങ്ങളെ കണ്ടെത്തുന്നതിനായുള്ള അല്‍ഗരിതം ഉപയോഗിച്ചുള്ള സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അല്‍ഗരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികള്‍ സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയത്.

 

Related posts