ചങ്ങനാശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് തന്നെയാണുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്കു നേരത്തെ ചെറിയ ധാരണാപ്പിശക് ഉണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾക്ക് ഒരു രാഷ്ട്രീയവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. വോട്ട് ചെയ്യുന്നതിൽ ജാതിയോ മതമോ ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഡൽഹി നായർ അല്ല, അസൽ നായരാണെന്നും സുകുമാരൻ നായർ പറഞ്ഞു.