ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി.എൻ. വാസവനും ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും കുടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപഥത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടേയെന്ന് ആശംസിച്ചാണ് മടങ്ങിയത്.