ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിഷയത്തെ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്ന വിമർശനവുമായി എൻഎസ്എസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും എൻഎസ്എസ് വ്യക്തമാക്കി.
ശബരിമലയിലെ ആചാര സംരക്ഷണത്തിൽ വിശ്വാസി സമൂഹത്തോടൊപ്പമാണ് സമുദായം നിലനിന്നത്. ശബരിമലയിലെ നിയമനടപടികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായില്ലെന്നും എൻഎസ്എസ് വിമർശിച്ചു.