മുക്കം: അധ്വാനിക്കാനുള്ള മനസിനൊപ്പം അൽപ്പം ബുദ്ധി കൂടി ഉപയോഗിച്ചാൽ ഏത് ജോലിയും നിഷ്പ്രയാസം ചെയ്യാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടിയത്തൂർ കാരാട്ട് സുലൈമാൻ.
നാല് കപ്പികളും മൂന്ന് പ്ലാസ്റ്റിക് കയറുകളും നാല് മരക്കാലുകളും ഒരു പ്ലാസ്റ്റിക് കുട്ടയുമുപയോഗിച്ച് സ്വയം കിണർ കുഴിച്ചാണ് സുലൈമാൻ വ്യത്യസ്തനാവുന്നത്.

സാധാരണ ഗതിയിൽ കിണർ കുഴിക്കുന്നതിന് ഒരേ സമയം ആറുപേരങ്കിലും വേണം. എന്നാൽ ഈ ആറു പേർ ചെയ്യുന്ന ജോലി സുലൈമാൻ ഒറ്റയ്ക്ക് ചെയ്യും. കിണറിന് മുകളിൽ രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തിയ രണ്ട് കപ്പികളും അഞ്ച് മീറ്റർ മാറി രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തിയ രണ്ട് കപ്പികളുമാണ് സുലൈമാന്റെ പ്രധാന ആയുധങ്ങൾ. ഈ കപ്പി കളിലൂടെ പ്രത്യേക രീതിയിൽ കയർ കോർത്ത് അറ്റത്ത് പ്ലാസ്റ്റിക് കുട്ട ഘടിപ്പിച്ചാണ് സുലൈമാൻ കിണർ കുഴിക്കുന്നത്.
കിണറിൽ നിന്ന് മണ്ണ് കുട്ടയിൽ കോരിയിട്ട് ഇത് താഴെ നിന്ന് തന്നെ സുലൈമാൻ നിയന്ത്രിക്കും.
കിണർ കുഴിക്കുന്നതിന് മാത്രമല്ല ആരെങ്കിലും അബദ്ധത്തിൽ കിണറിൽ വീണാൽ അവരെ രക്ഷപ്പെടുത്തുന്നതിനും സുലൈമാന്റെ കയ്യിൽ വിദ്യയുണ്ട്. കുറഞ്ഞ സമയം കൊണ്ട് അപകടത്തിൽപ്പെട്ടയാളെ ഒരാൾക്കുതന്നെ രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത.
മണൽ തൊഴിലാളിയായിരുന്നു സുലൈമാൻ. സ്വന്തം വീട്ടുമുറ്റത്ത് സുലൈമാൻ കുഴിക്കുന്ന കിണർ ഇപ്പോൾ 13 കോൽ താഴ്ന്നിരിക്കുന്നു. രണ്ട് ദിവസത്തിനകം വെള്ളം കാണുമെന്നാണ് പ്രതീക്ഷ. സുലൈമാന്റെ കിണർ നിർമാണം കാണാൻ നിരവധി നാട്ടുകാർ എത്തുന്നുണ്ട്.