സിനിമയെ വെല്ലുന്ന കഥയാണ് ബംഗലൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അരങ്ങേറിയത്. നായിക 25 കാരിയായ സുമ. നായകന്‍ ഈ ജയിലിലെ അന്തേവാസിയായ പൂച്ചരാജ എന്ന രാജ. കഥയിങ്ങനെ- മോഷ്ടാവും ഗുണ്ടയുമായ സഹോദരന്‍ കോതി റെഡ്ഡിയെ കാണാന്‍ ജയിലില്‍ വന്നുകൊണ്ടിരുന്ന സുമയും രാജയും തമ്മില്‍ അടുത്തു. ജയിലില്‍ വച്ച് തന്നെ പ്രണയം തുറന്ന് പറയുകയും വിവാഹം കഴിയിക്കാനുള്ള ആഗ്രഹം ഇരുവരും തുറന്ന് പറയുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ സമയത്ത് വിവാഹവും കഴിക്കുകയും ചെയ്തു.
വിവാഹത്തിന് ശേഷമാണ് കഥയില്‍ വഴിത്തിരിവുണ്ടായത്. ഭര്‍ത്താവായ രാജ വീണ്ടും ജയിലിലായതോടെ സുമ അയാളുടെ ഗുണ്ടാ ഗ്യാംഗിന്റെ നേതാവായി മാറി. ജയിലഴിയ്ക്കുള്ളില്‍ നിന്നും രാജ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് സുമ നീങ്ങി. അഴിക്കുള്ളില്‍ നിന്നും രാജ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുകയായിരുന്നു സുമയുടെ ജോലി. മോഷണ മുതല്‍ സൂക്ഷിക്കുക, അത് നല്‍കി പണം വാങ്ങുക, ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കുക തുടങ്ങിയവയെല്ലാം ഇപ്പോള്‍ സുമയുടെ ചുമതലയാണ്. അടുത്തിടെ സുമയ്ക്ക് കീഴിലെ എട്ടോളം മോഷ്ടാക്കളെ പിടികൂടിയതോടെയാണ് പോലീസിന് സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 20 ലക്ഷത്തിന്റെ മോഷണ മുതലാണ്.
സുമയുടെ സ്വാധീനം വളരെ വലുതാണെന്നാണ് പോലീസ് പറയുന്നത്. താമസ സ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറുന്ന ഇവര്‍ സ്ഥിരമായി അഡ്രസ് സൂക്ഷിക്കാറില്ല. പട്ടാപ്പകല്‍ മോഷണം നടത്തുന്ന ഇവരുടെ ഗ്യാംഗിലെ മറ്റംഗങ്ങളെ തെരഞ്ഞിറങ്ങിയിരിക്കുകയാണ് പോലീസ്. ലക്ഷക്കണക്കിന് രൂപയുടെ മോഷണങ്ങളാണ് ഇവര്‍ നടത്താറുള്ളത്. നൊട്ടോറിയസ് ലേഡി’ എന്നാണ് സുമ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. എല്ലാ മോഷണത്തിന് ശേഷവും മുതല്‍ മോഷ്ടാക്കള്‍ സുമയെ ഏല്‍പ്പിക്കും. ജോലിക്കാര്‍ എന്തു പ്രതിഫലം നല്‍കണമെന്നത് വരെ തീരുമാനിക്കുന്നത് സുമയാണ് പോലീസ് പറയുന്നു. താമസ സ്ഥലങ്ങള്‍ മാറിമാറി ഉപയോഗിക്കുന്ന ഇവര്‍ സ്ഥിരമായി ഒരു അഡ്രസ്സ് സൂക്ഷിക്കാറില്ല.
രാജയുടെ സംഘം സുമയ്ക്ക് കീഴില്‍ ഇതിനകം 40 ലധികം മോഷണമാണ് നടത്തിയത്. ജോലിക്കായി നിയോഗിക്കപ്പെടുന്ന ഗ്യാംഗിനെ രണ്ടായി തിരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഒരു വിഭാഗത്തിന് ലക്ഷ്യമിടുന്ന ഇരയെക്കുറിച്ചും സ്ഥലത്തെ കുറിച്ചുമുള്ള വിവരശേഖരണമാണ് ചുമതല. രണ്ടാമത്തെ സംഘത്തിന് മോഷണവും. മോഷണം നടത്തുന്നതെല്ലാം പട്ടാപ്പകലാണ്. ആള്‍ക്കാര്‍ നോക്കി നില്‍ക്കേ തന്നെ ആള്‍ക്കാരെ ആക്രമിക്കുകയും മോഷണമുതലുമായി രക്ഷപ്പെടുകയും ചെയ്യുന്ന കൊടും കുറ്റവാളികളാണ് ഇവരുടെ ഗ്യാംഗിലുള്ളത്.