ക​ഴി​ഞ്ഞ ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഞെ​ട്ടി​ക്കു​ന്ന വി​ജ​യം കാ​ഴ്ച വെ​ച്ച നേ​താവ്! സു​മ​ല​ത ബി​ജെ​പി​യി​ലേ​ക്ക് ? കോണ്‍ഗ്രസില്‍ ചേരുന്നതിനോട് താത്പര്യമില്ലെന്ന് സൂചന


മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക്ലാ​ര ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

ക​ർ​ണാ​ട​ക​യി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പു സു​മ​ല​ത അ​ട​ക്ക​മു​ള്ള ചി​ല പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​ർ​ക​ക്ഷി നേ​താ​ക്ക​ൾ ബി ​ജെ പി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ആ​ർ അ​ശോ​ക പ​റ​ഞ്ഞി​രു​ന്നു.

മാ​ണ്ഡ്യ എം ​പി​യാ​ണ് ന​ടി​യു​മാ​യ സു​മ​ല​ത അം​ബ​രീ​ഷ്. ജെ ​ഡി എ​സ് കോ​ട്ട​യാ​യ മാ​ണ്ഡ്യ​യി​ൽ നി​ന്നു ക​ഴി​ഞ്ഞ ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഞെ​ട്ടി​ക്കു​ന്ന വി​ജ​യം കാ​ഴ്ച വെ​ച്ച നേ​താ​വാ​ണ് സു​മ​ല​ത.

ക​ർ​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ച്ച് ഡി ​കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍ നി​ഖി​ല്‍ കു​മാ​ര​സ്വാ​മി​യെ​യാ​യി​രു​ന്നു സു​മ​ല​ത പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

1, 25, 876 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു സു​മ​ല​ത നേ​ടി​യ​ത്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​ട്ടാ​യി​രു​ന്നു സു​മ​ല​ത മ​ത്സ​രി​ച്ച​ത്.

സു​മ​ല​ത​യു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്ന അം​ബ​രീ​ഷി​ന്‍റെ മ​ണ്ഡ​ല​മാ​യി​രു​ന്നു മാ​ണ്ഡ്യ. ഇ​വി​ടെ മ​ത്സ​രി​ക്കാ​ൻ അ​വ​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൽ അ​ന്ന് ജെ​ഡി​എ​സ് നേ​താ​വ് കു​മാ​ര​സ്വാ​മി മ​ക​നു‌വേ​ണ്ടി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് സീ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു സു​മ​ല​ത മ​ത്സ​രി​ച്ചി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ സു​മ​ല​ത ബിജെ പി​യി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ർ ത​ള്ളി.

എ​ന്നാ​ൽ ഇ​പ്പോ​ൾ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​മ്പോ​ൾ അ​വ​ർ ബി​ജെ​പി ക്യാ​മ്പി​നോ​ട് താ​രം അ​ടു​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

2024 ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സു​മ​ല​ത. മാ​ത്ര​മ​ല്ല അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ക​ൻ അ​ഭി​ഷേ​കി​നെ മ​ത്സ​രി​പ്പി​ക്കാ​നും അ​വ​ർ​ക്ക് പ​ദ്ധ​തി​യു​ണ്ട്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​മ​ല​ത​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യു​ടെ പി​ന്തു​ണ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

മാ​ണ്ഡ്യ​യി​ൽ സു​മ​ല​ത​യെ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം കോ​ൺ​ഗ്ര​സി​നു​ണ്ട്.

എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​ന്ന​തി​നോ​ട് അ​വ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം അ​ഭി​ഷേ​കി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ങ്കി​ൽ സു​മ​ല​ത​യോ​ട് ബി​ജെ​പി​യി​ൽ ചേ​രാ​ൻ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണ് അ​വ​രോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related posts

Leave a Comment