നിറക്കൂട്ട് എന്ന സിനിമയിൽ സുമലതയെ എടുത്ത് ഞാൻ മുറിയിലേക്ക് ഓടിക്കയറുന്ന ഷോട്ടുണ്ട്. അവർ തോളത്തിരുന്ന് തല ആട്ടിക്കൊണ്ടിരുന്നു.
ഞാൻ മുറിയിൽ ഓടിക്കയറവേ ഇവരുടെ തല വാതിലിന് ഇടിച്ചു. അത് ഭയങ്കര പ്രശ്നമായി. സുമലത അന്ന് അറിയപ്പെടുന്ന നടിയാണ്.
നെറ്റിയിൽ ഒരു ചെറിയ പരിക്ക് പറ്റി. ചെറുതാണെങ്കിലും സംഭവിച്ചത് സുമലതയ്ക്കായതുകൊണ്ട് ഭയങ്കര സംഭവമായി. അന്ന് ഷെഡ്യൂൾ പാക്കപ്പ് ചെയ്തു. അതിന് കാരണക്കാരൻ ഞാനാണ്.
എന്നോട് നേരിട്ട് പറഞ്ഞില്ലെങ്കിലും ഞാനാണ് കാരണക്കാരൻ എന്ന സംസാരം ഉണ്ടായി. അതിൽ വിഷമം തോന്നി. അന്നൊക്കെ പ്രൊഡ്യൂസർമാർ ജ്യോത്സ്യത്തിൽ വിശ്വസിക്കുന്നവരാണ്.
പ്രൊഡ്യൂസർ ജ്യോത്സ്യന്റെയടുത്ത് പോയി. ചോര കണ്ടതിനാൽ പടം സൂപ്പർഹിറ്റാകുമെന്ന് ജ്യോത്സ്യൻ പറഞ്ഞു. അപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്. -ബാബു നമ്പൂതിരി