പാറശാല : മധ്യ വയസ്ക്കനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പരശുവയ്ക്കൽ പണമുഖത്തറ വിളാകം വീട്ടിൽ സെൽവരാജ് (54 ) നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ പാറശാല കരുമാനൂർ കോട്ടവിള മച്ചിങ്ങാവിളാകം വീട്ടിൽ സുമൻജിത് (22 )നെ യാണ് അറസ്റ്റു ചെയ്തത്.
മദ്യത്തിന് വേണ്ടി, സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമൻജിത്. ആ സംഭവത്തിൽ തമിഴ്നാട് പോലീസ് അറസ്റ്റു ചെയ്ത സുമൻജിത് റിമാൻഡിൽ കഴിഞ്ഞപ്പോൾ ജാമ്യത്തിൽ ഇറക്കുവാനായി ബന്ധുക്കൾ സെൽവരാജിനെ സമീപിച്ചിരുന്നു. എന്നാൽ കൊലപാതക കേസായതിനാൽ ജാമ്യം നിൽക്കാൻ സെൽവരാജ് വിസമ്മതിച്ചു.
തുടർന്ന് ജ്യാമ്യത്തിലിറങ്ങിയ സുമൻജിത് സെൽവരാജിനോട് പകരം വീട്ടാൻ അവസരം നോക്കിയിരിക്കുകയും കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോൾ സുജിത് ക്രൂരമായി മർദിക്കുകയും അബോധാവസ്ഥയിലായ സെൽവരാജിനെ മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചു പോവുകയും ചെയ്തതായി പോലീസ് പറയുന്നു.
മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സെൽവരാജ് ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികി ത്സയിലാണ്. പാറശാല സി ഐ ബിനു, എസ് ഐ പ്രവീൺ, സി പി ഓ ബിനു, അരുൺ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.